ഷാര്‍ജ: ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് (എസ്.ഡി.ഐ.എ) ഖോര്ഫാക്കനിലെ അല്‍ ഹറായ് പ്രദേശത്ത് പുതിയ രണ്ട് പള്ളികള്‍ തുറന്നു. ഇസ്ലാമിക വാസ്തുവിദ്യ ശൈലി അനുസരിച്ചാണ് അബുഅല്‍-ആസ് ബിന്‍ അല്‍ റബീഹ് പള്ളി, ഉമ്മുല്‍ ഫാദല്‍ പള്ളി എന്നിവ നിര്‍മിച്ചിരിക്കുന്നത്. പള്ളികള്‍ക്ക് മുകളില്‍ വൃത്താകൃതിയിലുള്ള താഴികക്കുടവും 18.5 മീറ്റര്‍ ഉയരമുള്ള മിനാരങ്ങളും ഉണ്ട്. ടോയ്ലറ്റുകള്, അംഗശുദ്ധീകരണ മുറി, ഇമാമിന് പാര്‍പ്പിടം തുടങ്ങിയ സേവന സൗകര്യങ്ങളും പള്ളിയില്‍ ഉള്‍ക്കൊള്ളുന്നു.
സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പള്ളികൾ നിർമിച്ചത്. ഉമ്മുൽ ഫാദൽ, അബു അൽ ആസ് ബിൻ അൽ റാബി എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന പള്ളികൾക്ക് 50 സ്ത്രീകളടക്കം 250 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.