തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സെക്രട്ടേറിയറ്റിലെ 40 ശതമാനം ജീവനക്കാരും കൊവിഡ് ബാധിതരാണ്. പഞ്ച് ചെയ്യുന്നത് നിർത്തുക. 50% ഹാജരാക്കണം. മറ്റ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണം. അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച അവധി. എല്ലാ ദിവസവും സെക്രട്ടേറിയറ്റ് വിഭാഗങ്ങൾ അണുവിമുക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളിലായി കൊവിഡ് അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അർഹമായ പരിഗണന നൽകാത്തത് ഖേദകരമാണെന്നും കത്തിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.