വയനാട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ജനുവരി 26 മുതൽ ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും. ഫെബ്രുവരി 14 പ്രാബല്യത്തിൽ ഉണ്ടാവുക. അതെ സമയം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവുണ്ടെങ്കിൽ അടച്ചിടും . ടൂറിസം സെന്ററുകളിൽ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്‌ഥരെ നിയോഗിക്കും. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. സെക്‌ടറൽ മജിസ്‌ട്രേറ്റ്‌മാരും ഫീൽഡ് പരിശോധനയിൽ ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് യോഗം നിരീക്ഷിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.