പേശികളെ ബലപ്പെടുത്തൽ പുരുഷന്മാരുടെ ശരീരസൗന്ദര്യത്തിന്റെ ഭാഗം മാത്രമാണെന്ന ധാരണയാണ് മിക്കവർക്കും. എന്നാൽ, അങ്ങനെയല്ല, ഉറച്ചപേശികൾ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്ക് വളരെ പ്രധാനമാണ്. കൃത്യവും നിരന്തരവുമായ വ്യായാമങ്ങൾ പേശികൾക്ക് ശക്തികൂട്ടാൻ സാധ്യത.
ആരോഗ്യം നിലനിർത്തുന്നതിനൊപ്പം പേശികൾക്ക് ശക്തി കൂട്ടാനും സഹായിക്കും.ശരിയായ വ്യായാമരീതികളും പോഷകസമൃദ്ധമായ ഭക്ഷണവും പേശീബലം വർദ്ധിപ്പിക്കാൻ ആവശ്യമാണ്. പേശികളെ ബലപ്പെടുത്തുന്നതിന് ‘ബ്ലൂബെറി’ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആന്റി ഒക്‌സിഡന്റുകളാൽ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും നാശത്തെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ, കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയും.. പ്രായമായവർ ദിവസവും ബ്ലൂബെറി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ പറയുന്നു.
ബ്ലൂബെറി പേശികളുടെ വളർച്ചയ്ക്ക് കാരണമായ കോശങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നു. ‘ജെനൽ ഓഫ് ന്യൂട്രീഷ്യനി’ ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 25-40 വയസ് പ്രായമുള്ള 12 സ്ത്രീകളിലും 60-75 വയസ് പ്രായമുള്ള 10 സ്ത്രീകളിലും ഗവേഷകർ പഠനം നടത്തുകയായിരുന്നു.
പഠനത്തിൽ പങ്കെടുത്ത സ്ത്രീകളോട് ഗവേഷകർ ആറ് ആഴ്ച ഉണക്കിയ ബ്ലൂബെറി കഴിക്കാൻ നിർദ്ദേശിച്ചു. രാവിലെ 19 ഗ്രാമും വെകിട്ട് 19 ഗ്രാമും സ്ത്രീകൾ കഴിക്കാൻ തുടങ്ങി. പഠനത്തിന്റെ ഭാഗമായി, ‘പോളിഫെനോളു’കളും ‘ആന്റോസയാനിനു’കളും അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കാനും ഗവേഷകർ ആവശ്യപ്പെട്ടു.
ആറ് ആഴ്ച കഴിഞ്ഞ് പഠനത്തിൽ പങ്കെടുത്ത സ്ത്രീകളുടെ സെറം പരിശോധിച്ചു. ‘പ്രൊജെനിറ്റർ’ കോശങ്ങളുടെ എണ്ണം വർദ്ധിച്ചതായി കോർണൽ സർവകലാശാലയിലെ ഗവേഷക അന്നക്കർ മെർസർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.