മഞ്ഞുകാലത്ത് മിക്കവരും നേരിടുന്ന പ്രശ്നമാണ് വരണ്ട ചർമം. എന്നാൽ ചിലർക്കാകട്ടെ എല്ലാകാലത്തും ഉപ്പൂറ്റി വിണ്ടുകീറുന്നത് പ്രധാന പ്രശ്നമാണ്. എന്നാൽ വേണ്ടത്ര പരിപാലനം ഉണ്ടായാൽ ഇതു മറികടക്കാവുന്നതാണ്. ഉപ്പൂറ്റി വിണ്ടുകീറുന്നതു തടയാൻ വീട്ടിൽ സ്വീകരിക്കാവുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.
അല്‌പം ഗ്ലിസറിനെടുത്ത് നാരങ്ങാനീരുമായി മിക്സ് ചെയ്യുക. ഈ മിശ്രിതം കാലിലും ഉപ്പൂറ്റിയിലും പുരട്ടി ഇരുപതു മിനിറ്റ് വെക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയുക. രണ്ടാഴ്ചയോളം ഇപ്രകാരം ചെയ്യുന്നത് ഫലം ചെയ്യും. ഇനി മറ്റൊന്ന് കിടക്കും മുമ്പ് കാല് നന്നായി കഴുകി തുടച്ചു വൃത്തിയാക്കുക. ശേഷം ഉപ്പൂറ്റിയിലും കാലിലുമാകെ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. കോട്ടൺ സോക്സ് ധരിച്ച് കിടന്നുറങ്ങുക. അടുത്തദിവസം രാവിലെ കഴുകിക്കളയാം.
അതു പോലെ തന്നെ നല്ലൊരു ഫൂട് സ്ക്രബ് ആണ് അരിപ്പൊടി. മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടിയിലേക്ക് ഒരു വലിയ സ്പൂൺ തേനും ഒരു സ്പൂൺ ഒലിവ് ഓയിലും രണ്ട് സ്പൂൺ വിനാഗിരിയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇളംചൂടുവെള്ളത്തിൽ കാൽ നനയ്ക്കാൻ വെക്കുക. അൽപസമയത്തിനുശേഷം പുറത്തെടുത്ത് ഈ മിശ്രിതം ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. ഫലം തീർച്ചയായും കാണാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.