മാസ്ക് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മാസ്ക് ധരിക്കുമ്പോൾ പലപ്പോഴും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. പക്ഷേ, അതെല്ലാം അവഗണിച്ച് മാസ്ക് ധരിച്ചുള്ള ജീവിതമാണ് നമ്മൾ ശീലമാക്കിയത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പോലുള്ള യു.എസ്. ആരോഗ്യ സംഘടനകൾ നിങ്ങൾ പൊതുസ്ഥലത്ത് പോകുമ്പോഴെല്ലാം തുണി മാസ്‌ക് ധരിക്കാൻ പറയുന്നത്
മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അത് പല വിധത്തിലുള്ള ചർമ്മപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട് . മാസ്‌കിനുള്ളിലെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം അണുക്കൾ നിറഞ്ഞതാണ്, ഇത് മുഖക്കുരു, സോറിയാസിസ്, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും.
സുഖകരവും ശ്വസിക്കാൻ കഴിയുന്നതുമായ മാസ്‌ക് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. കോട്ടൺ തുണികൊണ്ട് നിർമ്മിച്ച മാസ്ക് ധരിക്കുക. മൂക്കും വായും നന്നായി മൂടുന്ന മൂന്ന് പാളികളുള്ള തുണികൊണ്ടാണ് മാസ്‌ക് നിർമ്മിക്കേണ്ടത്. കൂടാതെ, ഇത് വളരെ ഇറുകിയതോ വളരെ അയഞ്ഞതോ ആയിരിക്കരുത്. ചർമ്മത്തിൽ അമിതമായ വിയർപ്പ് തടയാൻ കോട്ടൺ ഫാബ്രിക് മാസ്കുകൾ സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.