ഹൂസ്റ്റണ്‍: കോവിഡ് ദുരന്തത്തിനു പിന്നാലെ അമേരിക്കയെ നടുക്കി പുതിയ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചതോടെയാണ് പുതിയ രോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ എത്തിയിരിക്കുന്നത്. അമീബയഴ സംബന്ധിച്ചുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ടെക്‌സാസ് ഗവര്‍ണര്‍ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.\
വെള്ളത്തിലൂടെയാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചത്. പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി. മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ടെക്‌സാസ് ഗവര്‍ണര്‍ ദുരന്ത സാധ്യത മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
തലച്ചോര്‍ തിന്നുന്ന അമീബയായ നെയ്േഗ്ലറിയ ഫൗലേറി ബാധിച്ച് സെപ്റ്റംബര്‍ എട്ടിനാണ് കുട്ടി മരിക്കുന്നത്. തടാകങ്ങളിലും നദികളിലും നീന്തൽക്കുളങ്ങളിലും കാണപ്പെടുന്ന അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. പിന്നീട് ഇത് തലച്ചോറിലെത്തി കടുത്ത തലവേദന, നിർജ്ജലീകരണം, കഴുത്ത് വേദന, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.
കുട്ടിയുടെ വീട്ടിലെ ചെടി നനക്കാന്‍ ഉപയോഗിക്കുന്നത് െപാതു പെപ്പിലെ വെള്ളമാണ്. ഇതിലൂടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് കോർപ്പറേഷൻ വക്താവ് പറഞ്ഞു. അണുബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതു ജലം ഉപയോഗിക്കുന്നത് നിരോധിച്ചു.
മരിക്കുന്നതിന് മുമ്ബ് കുട്ടി സ്പ്ലാഷ് പാര്‍ക്കില്‍ കളിച്ചതായി മാതാപിതാക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ബ്രസോറിയയിലെ സ്പ്ലാഷ് പാര്‍ക്ക് അടച്ചു. ശുചീകരണം, പാചകം എന്നിവക്കായി പൊതുജലം ഉപയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.