സൂര്യപ്രകാശം സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. യുഎസിലെ ബഫല്ലോ സർവകലാശാലയിലെയും പ്യൂർട്ടോ റിക്കോ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സൂര്യപ്രകാശത്തിലും സൂര്യപ്രകാശമില്ലാത്ത അവസ്ഥയിലും ചർമ്മത്തിന്റെ പിഗ്മെന്റേഷൻ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ താരതമ്യ പഠനത്തിനായി ഗവേഷകർ ക്രോമോമീറ്ററുകൾ ഉപയോഗിച്ചു. ചർമ്മത്തിന്റെ പിഗ്മെന്റേഷനിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതുവായ ആശയം നൽകിയിരിക്കുന്നത്.
ഈ പഠനം ജേണൽ ഓഫ് കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്നി ജേണലിൽ പ്രസിദ്ധീകരിച്ചു. സൂര്യപ്രകാശം ഏൽക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് പറയുന്നു . സൂര്യപ്രകാശം ശരീരത്തിന് പല തരത്തിൽ സഹായകരമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി വേണ്ട അളവിൽ ലഭ്യമാകുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.