ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി വളരാന്‍ മലയാളി താരം സഞ്ജു സാംസണിന് കഴിയുമോ എന്ന ചര്‍ച്ചകള്‍ ഒരു വശത്ത്. സഞ്ജു മറ്റൊരു ധോണിയാകേണ്ട കാര്യമില്ല, സഞ്ജു സഞ്ജുവായിരുന്നാല്‍ മതിയെന്ന വാദം മറുവശത്ത്. ഇതിനിടെ, ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം സൃഷ്ടിച്ച ടീം ഇന്ത്യയിലെ ആ വലിയ വിടവ് നികത്താന്‍ മറ്റൊരു അവകാശവാദം കൂടി ഉയര്‍ന്നുകേട്ട ദിനമാണ് തിങ്കള്‍. ഐപിഎല്‍ 13ാം സീസണില്‍ ഇന്നലെ ദുബായില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ അസാമാന്യ പ്രകടനത്തിലൂടെ ഇരുപത്തിരണ്ടുകാരന്‍ ഇഷാന്‍ കിഷനാണ് പുതിയ അവകാശവാദമുയര്‍ത്തുന്നത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണിക്കുശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളുടെ ഓപ്ഷനുകളില്‍ ധോണിയുടെ നാട്ടുകാരന്‍ കൂടിയായ കിഷന്റെ പേരും നിലവിലുണ്ടെങ്കിലും, അതിന് ഇനി തിളക്കും കൂടും. ബാംഗ്ലൂരിനെതിരെ 58 പന്തില്‍ രണ്ടു ഫോറും ഒന്‍പതു സിക്‌സും സഹിതം 99 റണ്‍സെടുത്ത കിഷന്റെ പ്രകടനം ഇക്കാര്യം അടിവരയിടുന്നു.
സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമില്‍ ഇടംലഭിക്കാതെ പോയ താരമാണ് ഈ ഇരുപത്തിരണ്ടുകാരന്‍. കഴിഞ്ഞ സീസണിന്റെ ആരംഭത്തില്‍ യുവരാജിനു വേണ്ടി പുറത്തിരുന്നു. ഇക്കുറി ആദ്യ രണ്ടു മത്സരങ്ങളില്‍ മുംബൈ പരിചയസമ്ബത്തിനു പ്രാധാന്യം നല്‍കിയതോടെ ഇഷാന്‍ കിഷനു പകരം ടീമില്‍ ഇടംനേടിയത് കിഷന്റെ നാട്ടുകാരന്‍ കൂടിയായ സൗരഭ് തിവാരി. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിവാരി തിളങ്ങുക കൂടി ചെയ്തതോടെ കിഷന്‍ രണ്ടാം മത്സരത്തിലും പുറത്തിരുന്നു. ഒടുവില്‍ മൂന്നാം മത്സരത്തില്‍ ലഭിച്ച അവസരം അക്ഷരാര്‍ഥത്തില്‍ മുതലെടുത്ത കിഷന്‍, എതിരാളികളുടെയും ഹൃദയം കവര്‍ന്നാണ് തിരിച്ചുകയറിയത്.
ട്രാക്ക് റെക്കോര്‍ഡ് ആവോളമുണ്ടെങ്കിലും ധോണിയുടെ നാട്ടുകാരനായ ഇഷാന്‍ കിഷന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍, സെലക്ടര്‍മാര്‍ക്ക് ഈ 22 കാരനെ ഇനി തള്ളാനാവില്ല. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈക്കായി കഴിഞ്ഞ ദിവസം പുറത്തെടുത്ത ( 58 പന്തില്‍ 99 റണ്‍സ് ) വെടിക്കെട്ടു പ്രകടനത്തോടെ യുവ കളിക്കാരുടെ ‘എലൈറ്റ് ക്ലബില്‍’ ഇഷന്‍ കിഷന് ഇരപ്പിടം ഉറപ്പാണ്. ധോണി യുഗത്തിനുശേഷം ആ വിടവിലേക്ക് മറ്റൊരു താരത്തെ തേടുന്ന ഇന്ത്യക്ക്, ഋഷഭ് പന്തിനും സഞ്ജു വി സാംസണിനും ഒപ്പം കിഷനെയും പരീക്ഷിക്കേണ്ടി വരും. അത്രക്കും മിടുക്കിലായിരുന്നു താരത്തിന്‍െറ പ്രകടനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.