തിരുവനന്തപുരം: കണ്ണൂർ വിസി പുനർ നിയമന കേസിൽ മന്ത്രി ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. മന്ത്രി ഗവർണറുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത പറഞ്ഞു. ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ ശുപാർശ തള്ളിക്കളയുമായിരുന്നു. മന്ത്രിയെന്ന നിലയിൽ പക്ഷപാതപരമായി പ്രവർത്തിച്ചിട്ടില്ല. പരാതിക്കാരനായ രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെ ലോകായുക്തയിൽ സമർപ്പിച്ച ഹർജിയിൽ മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വിസിയെ പുനർനിയമിക്കണമെന്ന മന്ത്രിയുടെ നിർദേശം നിയമവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പരാതിപ്പെട്ടു. എന്നാൽ ചർച്ചയ്ക്കിടെ ഗവർണറുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഗവർണറുടെ വിശദീകരണ കുറിപ്പുണ്ടായിരുന്നു. എജിയുടെ ഉപദേശപ്രകാരമാണ് ഇത്തരമൊരു നടപടി. മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടാണ് നിർദേശം നൽകിയതെന്നാണ് ഗവർണർ പറയുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.