ദില്ലി: കോവിഡ് കേസുകൾ കുറഞ്ഞതോടെ ദില്ലിയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുദിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. അതെ സമയം വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളുകളിൽ പ്രവേശനമുണ്ടാകില്ല. ജിമ്മുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്. രാത്രി കർഫ്യു 11 മണി മുതൽ പുലർച്ചെ 5 മണിവരെയായിരിക്കും. കൊവിഡ് കേസുകൾ കുറഞ്ഞതോടെയാണ് തീരുമാനം. അതേ സമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയെത്തി. 1,49,394 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.