കൊച്ചി: ബലാത്സംഗക്കേസിൽ ജാമ്യം തേടി മോൺസൺ മാവുങ്കൽ ഹൈക്കോടതിയിലേക്ക്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും യുവതിയെ ബലാത്സംഗം ചെയ്ത കേസിലുമാണ് ജാമ്യാപേക്ഷ. തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് മോൺസൺ അപേക്ഷയിൽ പറയുന്നത്. പീഡനക്കേസിൽ കൂട്ടുപ്രതിയാകുമെന്ന ക്രൈംബ്രാഞ്ചിന്റെ ഭീഷണിയെ തുടർന്നാണ് യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൺസൺ അപേക്ഷയിൽ പറയുന്നു.
മോൺസൻറെ വീട്ടിലെ ജോലിക്കാരിയുടെ മകളെവിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തതിന് പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. പ്രതികൾ 2018 മുതൽ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






