കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി തള്ളി.വിചാരണക്കോടതിയില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ദിവസം കേസ് നടന്നത് അങ്കമാലി കോടതിയിലെന്ന് ഹൈക്കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. കുടുംബാംഗങ്ങൾക്കെല്ലാം സുഖമില്ലെന്ന് ബൈജു പോളിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
ദിലീപിനെതിരായ പ്രേരണാക്കുറ്റം നിലനിൽക്കില്ല, പ്രേരണയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മുഖ്യസാക്ഷി ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ ആരോപണങ്ങൾ ഈ ഘട്ടത്തിൽ അന്വേഷിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശിച്ചു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം. മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തിന് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുകയും ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകുകയും വേണം. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം ഒറ്റനോട്ടത്തിൽ നിലനിൽക്കുന്നതല്ല. ഹൈക്കോടതിഫോണുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുന്നത് നിസ്സഹകരണമായി കണക്കാക്കാനാവില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.