പാലക്കാട്:മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തക സംഘത്തിലെ രണ്ട് പേർ ബാബുവിന്റെ അടുത്തെത്തി മലമുകളിലേക്ക് കയറുകയായിരുന്നു. അരയിൽ ബെൽറ്റ് ഇട്ടാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുവന്നത്. ഹെലികോപ്റ്ററിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. ബേസ് ക്യാമ്പിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാത്രമേ ആശുപത്രിയിലേക്ക് കൊണ്ടുപോകൂവെന്നാണ് സൂചന.
ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം നൽകി. വെള്ളവും ഭക്ഷണവും എത്തിക്കാൻ ജീവനക്കാരിലൊരാൾ കയറിലൂടെ ഇറങ്ങി. രണ്ട് കുപ്പി വെള്ളവും നൽകി. കോയമ്പത്തൂരിൽ നിന്ന് വെള്ളമെത്തിക്കാൻ വലിയ ഡ്രോണും എത്തിച്ചു. എന്നാൽ അതിനുമുമ്പ് സൈന്യം വെള്ളവും ഭക്ഷണവും നൽകി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 20 അംഗ എൻഡിആർഎഫ് സംഘവും കരസേനയുടെ രണ്ട് യൂണിറ്റുകളും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. രക്ഷാപ്രവർത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കൽ സംഘവും സജ്ജമാണ്.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു തിങ്കളാഴ്ച മലകയറിയത്. ഒരു കിലോമീറ്ററോളം ഉയരമുള്ള മലയുടെ മുകളിൽ എത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ മലകയറ്റത്തിനിടെ തളർന്നുപോയ സുഹൃത്തുക്കൾ വിശ്രമിച്ചപ്പോൾ ബാബു അൽപ്പം മുകളിലേക്ക് പോയി. അവിടെ നിന്ന് സുഹൃത്തുക്കളുടെ അടുത്തേക്ക് ഇറങ്ങുന്നതിനിടെ കുത്തനെയുള്ള ഒരു കുന്നിൽ നിന്ന് കാൽ വഴുതി വീഴുകയും പാറക്കെട്ടിൽ കുടുങ്ങുകയുമായിരുന്നു. കാലിന് നിസാര പരിക്ക്. തിരികെയെത്തിയ ബാബുവിന്റെ സുഹൃത്തുക്കളാണ് കുടുങ്ങിയ വിവരം അറിയിച്ചത്. കയ്യിൽ ഫോൺ ഉള്ളത് ബാബുവിന് തുണയായി. ബാബു കുടുങ്ങിയ സ്ഥലത്തിന്റെ ഫോട്ടോ സുഹൃത്തുക്കൾക്കും പോലീസിനും അയച്ചുകൊടുത്ത് സഹായം അഭ്യർത്ഥിച്ചു. തുടർന്നാണ് കേരളത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം മലമ്പുഴയിൽ നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.