ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ മിസൈലുകൾ വിന്യസിച്ചു. ചൈനയുടെ പ്രകോപനത്തിനെതിരെ ശക്തമായി പ്രതികാരം ചെയ്യാനുള്ള ശ്രമമാണിത്. ഏതു നീക്കത്തിനേയും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ലഡാക്കില്‍ സംഘര്‍ഷം തുടരവേ, തിബറ്റിലും സിന്‍ജിയാംഗിലും 2000 കിലോമീറ്റര്‍ ദൂരപരിധിയുളള കരയില്‍ നിന്ന് ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ ബ്രഹ്മോസ്, നിർഭായ്, ആകാശ് മിസൈലുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യ ഈ മിസൈലുകള്‍ ഉപയോഗിക്കൂ. ഇന്ത്യന്‍ വ്യോമസേനയുടെ വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുളളത്.ചൈനയുടെ മിസൈല്‍ വിന്യാസം അക്സായി ചിനില്‍ മാത്രം ഒതുങ്ങുന്നില്ല. 3488 നിയന്ത്രണരേഖയില്‍ വിവിധ ഇടങ്ങളില്‍ അകത്തോട്ട് മാറിയും മിസൈല്‍ വിന്യാസം ചൈന നടത്തിയിട്ടുണ്ട്. 500 കിമീ അകലെയുളള ലക്ഷ്യം തീര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും അതിര്‍ത്തിയിലെത്തി. ഇവയ്ക്കൊപ്പമാണ് കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും തയ്യാറാക്കിയത്. ഇവ 40 കിലോമീറ്ററിലെ ഏതു ശത്രുവിമാനങ്ങളും തകര്‍ക്കും.
ചൈനീസ് സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ പര്യാപ്തമാണ്.ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും ആകാശത്ത് നിന്ന് കരയിലേക്കും തൊടുക്കാന്‍ ശേഷിയുളളതാണ് ബ്രഹ്മോസ്. 300 കിലോഗ്രാം വരെ ഭാരമുളള പോര്‍മുന വഹിക്കാനുളള ശേഷി ഇതിനുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.