ചർമ്മസംരക്ഷണത്തിനു ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് കറ്റാർവാഴ ചിലരിൽ കറ്റാർവാഴയുടെ ഉപയോഗം ചൊറിച്ചിലിനു കാരണമാകുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാനാകും. കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഇതിനു കാരണം. ഒരു താരം ലാറ്റെക്സ് ആണിത്. ഇതു കറ്റാർ വാഴ നീരിൽ കൂടിക്കലരുകയും ഉപയോഗിക്കുമ്പോൾ ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.
ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താനായി മുറിക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിൽ 10–15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയ ശേഷവും നന്നായി കഴുകാം. മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. കറ്റാർ വാഴയിൽ നിന്നും ഉപയോഗപ്രദമായ ഭാഗം എടുത്തശേഷവും കഴുകാം. . ഇങ്ങനെ കഴുകിയശേഷവും സെൻസിറ്റീവ് ചർമം ഉള്ള ചിലരിൽ അസ്വസ്ഥ അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യത്തിൽ കറ്റാർ വാഴയുടെ ഉപയോഗം വേണ്ടെന്നു വയ്ക്കുന്നതാണു നല്ലത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.