കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. അതേ സമയം തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷൻ.
ഇപ്പോൾ രണ്ട് മാസം കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. തുടർനടപടികൾ പൂർത്തിയാക്കാൻ ഇനിയും എത്ര സമയമെടുക്കുമെന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നാല് സമയം നീട്ടി നൽകിയിരുന്നു. ഈ നാല് വർഷം ബാലചന്ദ്രകുമാർ എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ നിന്ന് 81 പോയിന്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.