വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പാണ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. വളരെ ബുദ്ധിമുട്ടേറിയതുമാണ് ഇത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
പ്രോട്ടീൻ ആണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു. സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് കണ്ടെത്തൽ. സ്ട്രെസ്സ് കൂടുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾക്ക് ഉത്തേജനമുണ്ടാവുകയും സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും. ഉയർന്ന നിലയിലുള്ള കോർട്ടിസോൾ വിശപ്പ് വർധിപ്പിക്കുന്നു. മധുരം അടങ്ങിയ ഉത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കൂടുതൽ ശരീരത്തിലെത്തുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 ഡയബറ്റിസ്, അമിതവണ്ണം, ഫാറ്റിലിവർ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു.
എയ്റോബിക് വ്യായാമങ്ങൾ അമിത കലോറി എരിച്ചുകളയുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത ഭക്ഷണത്തോടൊപ്പം ഓട്സ് കഴിക്കുന്നത്. ഓട്സ് ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ അരകപ്പ് ഓട്സ് ചേർക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.