കൊച്ചി: തൃക്കാക്കരയിൽ ക്രൂരമായ ആക്രമണത്തിനിരയായി രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ ഒളിവിലല്ലെന്ന് പറഞ്ഞു. തനിക്ക് പോലീസിനെ പേടിയാണെന്നും നേരത്തെ നൽകിയ പരാതിയിൽ പനങ്ങാട് പോലീസ് ക്രൂരമായി മർദിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. കളിക്കുന്നതിനിടയിൽ കുട്ടി വീണ് പരിക്കേറ്റുവെന്നും . ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം കൊണ്ടാണെന്നും കുഞ്ഞ് കരയുന്നത് കാണാത്തതിനാലാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും ആന്റണി പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഉടൻ തന്നെ പോലീസിൽ പോകുമെന്നും ആന്റണി ടിജിൻ പറഞ്ഞു. അപസ്മാരം സ്ഥിരീകരിച്ച് ആദ്യം ആശുപത്രിയിലെത്തിയത് താനാണെന്ന് ടിജിൻ പറഞ്ഞു.
ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ പറഞ്ഞത്. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ രംഗത്തെത്തി. കൂടാതെ ആന്‍റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ പൊലീസ് ആന്‍റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അതെ സമയം കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞത് ആശ്വാസകരമാണ്. തലച്ചോറിന്റെ ഇരുവശത്തും ഉണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധനാ റിപ്പോർട്ട് പറയുന്നു. കുട്ടി വീണു പരിക്കേറ്റതാണെന്ന മൊഴിയില്‍ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.