മോസ് കോ: റഷ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യുക്രൈൻ പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ ഭാഗങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തി. ബെൽഗൊറോഡ് പ്രവിശ്യ, കിയെവ്, ഖാർകിവ്, ക്രാമാറ്റോവ്സ്ക് എന്നിവിടങ്ങളിലാണ് വൻ സ്ഫോടനങ്ങൾ നടന്നത്. റഷ്യൻ യുദ്ധവിമാനങ്ങൾ നിരന്തരം മിസൈലുകൾ തൊടുത്തുവിടുന്നു. അതിനിടെ റഷ്യൻ വിമാനം യുക്രൈൻ വെടിവെച്ചിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇതിന് പിന്നാലെ യുക്രൈന്‍ കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ ആരംഭിച്ചു. റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ യുക്രൈന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.