തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി ഭയക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയ അസാധാരണ രംഗങ്ങളാണ് സഭയിൽ ഉണ്ടായത്. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും അന്വേഷണം തുടരുന്നതിനാലും അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്പീക്കർ. പിന്നാലെ പ്രതിപക്ഷം വലിയ ബാനർ വെച്ച് സ്പീക്കറുടെ ഇരിപ്പിടം മറച്ചു. സ്പീക്കർ കുപിതനായി. പിന്നാലെ ഭരണപക്ഷവും സീറ്റിൽ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്കിറങ്ങി. സംഘർഷ സാധ്യത മുന്നിൽകണ്ട് സ്പീക്കർ സഭ നിർത്തിവെച്ചു. കക്ഷിനേതാക്കളുമായി സ്പീക്കർ ചർച്ച നടത്തി. അരമണിക്കൂറിന് ശേഷം വീണ്ടും സഭ ചേർന്നപ്പോഴും ചർച്ച വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.