ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയൻ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടി 2021 ലെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി. 100-ലധികം സിനിമകളെ പിന്തള്ളി മേപ്പടിയൻ ഒന്നാമതെത്തി. ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മന്ത്രി ഡോ.സി.എൻ.അശ്വത് നാരായൺ, ഡി.വി.സദാനന്ദ ഗൗഡ എം.പി, ചീഫ് സെക്രട്ടറി പി.രവികുമാർ, കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാണിക്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡി.ആർ.ജയരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മേപ്പടിയാന്‍റെ ഭാഗമായ ഓരോരുത്തര്‍ക്കും അഭിമാന നിമിഷമാണ് ഇതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട്. സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.