കുട്ടികളിൽ മലബന്ധം ഒരു സാധാരണ പ്രശ്നമാണ്. വയറുവേദന, വയറിളക്കം, വിരശല്യം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാറും ഉണ്ട്. മലബന്ധത്തിന്റെ പ്രധാന കാരണം ഭക്ഷണമാണ്. സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ചില കുട്ടികള്‍ക്ക് വെള്ളം കുടിക്കാത്തതാകും, ഇതിനുള്ള കാരണം. ചില കുട്ടികൾക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നുമെങ്കിലും തടഞ്ഞുവയ്ക്കും. ഇതും ഒരു കാരണമാണ്. കുട്ടികളിലെ മലബന്ധത്തിന് വ്യായാമത്തിന്റെ അഭാവവും നാരുകളുള്ള ഭക്ഷണങ്ങളുടെ അഭാവവുമാണ് പ്രധാന പ്രശ്നം. കുട്ടികളിൽ മലബന്ധം മാറ്റാൻ നിരവധി മാർഗങ്ങളുണ്ട്.
വാഴപ്പഴം
പഴം സാധാരണയായി മലബന്ധത്തിന് നല്ലൊരു പരിഹാരമാണ്. രാവിലെ ഒഴിഞ്ഞ വയറ്റിൽ പഴങ്ങളും ചെറുചൂടുള്ള വെള്ളവും നൽകുന്നത് കുട്ടികളിലെ മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
ആവണക്കെണ്ണ
കുട്ടികളിലെ മലബന്ധത്തിനുളള ഏറ്റവും നല്ലൊരു പരിഹാരമാണ് ആവണക്കെണ്ണ. 1 സ്പൂണ്‍ ആവണക്കെണ്ണ 1 ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കാന്‍ നേരത്തു കുട്ടികള്‍ക്കു നല്‍കുക.
തേന്
ഇളം ചൂടുള്ള വെള്ളത്തിൽ 1-2 ടീസ്പൂൺ തേൻ കലർത്തി മലബന്ധം അകറ്റാൻ ഒഴിഞ്ഞ വയറ്റിൽ കുഞ്ഞിന് നൽകുക. കുട്ടിയ്ക്കു രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്.
നെയ്യ്
കുട്ടികൾക്ക് ഒരു ടീസ്പൂൺ നെയ്യും ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളവും രാവിലെ ഒഴിഞ്ഞ വയറ്റിൽ നൽകുന്നത് മലബന്ധത്തിൽ നിന്ന് മുക്തി നേടാൻ വളരെ നല്ലതാണ്. ഉറക്കസമയം ഒരു ടീസ്പൂൺ നെയ്യ് നൽകുന്നതാണ് നല്ലത്.
കറ്റാർ വാഴ
കുട്ടികളിലെ മലബന്ധത്തിന് കറ്റാർ വാഴ ഒരു നല്ല പരിഹാരമാണ്. 2 ടീസ്പൂൺ കറ്റാർ വാഴ ജെൽ 1 ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിൽ കലര്‍ത്തി കുടിക്കുന്നത് മലബന്ധത്തിന് നല്ലൊരു പരിഹാരമാണ്.
ഉണക്കമുന്തിരി
ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് രാവിലെ ഒഴിഞ്ഞ വയറ്റിൽ കുട്ടികൾക്ക് നൽകുന്നതാണ് നല്ലത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.