ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ‘പത്താനാ’യി കാത്തിരിക്കുകയാണ് ആരാധകര്‍. പത്താൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഷാരൂഖ് അടക്കമുള്ളവര്‍ സ്പെയിനിലേക്ക് പോകുന്നതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ‘പത്താൻ’ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഷാരൂഖ് ഖാനെ മുടി നീട്ടിയും ഷർട്ടില്ലാതെയും ഫോട്ടോയിൽ കാണാം . ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും ടീസറിൽ കാണാം. ‘അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം’, എന്ന് ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.