തിരുവനന്തപുരം: മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ചാണ് മൃതദേഹം മാറിയത്.
കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ടത് അതെ സമയത്താണ് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും (34) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ ബാബു 12 ന് മരിച്ചു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. കുടുംബവുമായി അകന്നുകഴിയുന്ന നരുവാമൂട് സ്വദേശിയായ ബാബു അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രമേ ഇദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. പിന്നീട് ബാബുവിനെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ ബാബു എത്തിയതായി അറിയുന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് ബാബു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. ബുധനാഴ്ച ആശുപത്രിയിലെത്തിയ ബാബുവിന്റെ ബന്ധുക്കളെ മൃതദേഹം കാണിച്ചപ്പോഴാണ് ആളുമാറി സംസ്കരിച്ച വിവരം പുറത്തറിയുന്നത്. ഇനി ലാല്‍മോഹന്റെ മൃതദേഹം മലയിന്‍കീഴ് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.