ജയറാം, മീര ജാസ്മിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം .അന്തരിച്ച നടി കെ.പി.എ.സി ലളിത ചിത്രത്തില്‍ വേഷമിടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ രോഗംവന്ന് സുഖമില്ലാതിനാല്‍ സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് കുറിച്ചു. അതിനാല്‍ ടീസര്‍ കെ.പി.എ.സി ലളിതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു