ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്ട് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. നിങ്ങളുടെ ഭക്ഷണത്തിൽ വാൾനട്ട് ഉൾപ്പെടുത്തിയാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം .ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോഗങ്ങൾ അകറ്റുകയും ചെയ്യും. പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നത് കാൻസർ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്ട്, കൊളസ്ട്രോൾ അളവ്, രക്താതിമർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.