മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹത്തിനൊരുങ്ങുന്നു. ഈ മാസം 14ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവൻ റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹാഘോഷങ്ങള്‍ 13ന് തുടങ്ങും. ആർ.കെ. ബംഗ്ലാവിൽ വെച്ച് പഞ്ചാബി ശൈലിയിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന വിവാഹമാണ് .അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇവര്‍ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിലാണ് അവര്‍ പ്രണയത്തിലാകുന്നത്.
ഷാരൂഖ് ഖാന്‍, ദീപികാ പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിരതാരങ്ങളും സംവിധായകരും ചടങ്ങിനെത്തും. ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്.വിവാഹദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാവും അണിയുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.