ചെന്നൈ നഗരത്തിലൂടെ റോള്‍സ് റോയിസ് ഓടിച്ച് വിജയ്, കൂടെ സംവിധായകന്‍ നെൽസൺ ദിലീപ്കുമാറും കൂടാതെ അപര്‍ണ ദാസും പൂജ ഹെഗ്ഡെയും സതീശും. ‘ബീസ്റ്റ്’ സിനിമയുടെ ചിത്രീകരണത്തിനിടെ അപർണ ദാസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിരുന്നു ഈ യാത്ര.എന്റെ പിറന്നാൾ യാത്ര’ എന്ന അടിക്കുറിപ്പോടെ അപർണ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.