കേരളത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽ നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അത് ഇനി നടക്കില്ല. ഇത്തവണ അപകടമേഖലകൾ മാറുന്നതിനനുസരിച്ച് ക്യാമറകൾ പുനഃസ്ഥാപിക്കും. അതിനാൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ എല്ലായ് പ്പോഴും ഒരേ സ്ഥലത്തായിരിക്കില്ല. ക്യാമറകളുടെ സ്ഥാനം മാറിക്കൊണ്ടിരിക്കും.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ മൊബൈൽ ഇന്റർനെറ്റ് വഴി കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇവ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് ചെയ്തുകഴിഞ്ഞാൽ ക്യാമറയുടെ സ്ഥാനം മാറ്റാന്‍ ഒരു പാടുമുണ്ടാവില്ല. ഈ മാസം അവസാനത്തോടെ ക്യാമറകൾ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. പുതിയ AI ക്യാമറകൾക്ക് ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെവാഹനമോടിക്കല്‍, മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും കണ്ടെത്താനാകും. കേടായ ക്യാമറകൾ നന്നാക്കാനുള്ള ചുമതല കെൽട്രോണിനാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.