കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ജോയ്‌സ്‌നയും ഷെജിനും ഡിവൈഎഫ്‌ഐ ആസ്ഥാനമായ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി വികെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമും ചേര്‍ന്നായിരുന്നു ഇരുവരേയും സ്വീകരിച്ചത്. ഇരുവരുടെയും വിവാഹം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ഷെജിന്‍ അന്യമതസ്ഥയായ ജോയ്‌സ്‌നയെ വിവാഹം ചെയ്തത് ലവ് ജിഹാദാണെന്ന ആരോപണമുയര്‍ത്തി പ്രദേശത്ത് ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടന്നിരുന്നു. ഇരുവരുടേയും വിവാഹം ലവ് ജിഹാദാണെന്നായിരുന്നു തീവ്രസംഘടനകളുടെ ആരോപണം.
അതെ സമയം ഇരുവര്‍ക്കുമെതിരെ സിപിഐഎമ്മും പരസ്യമായി രംഗത്തെത്തിയിരുന്നു. ഷെജിന്‍ പാര്‍ട്ടിയെ അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും ഇരുവരുടേയും വിവാഹം പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കും എന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് പരാമർശിച്ചത് . കേരളത്തില്‍ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും മിശ്ര വിവാഹം നടത്തിയ ഷെജിനെതിരെ നടപടി ഉണ്ടാവുമെന്നും ജോര്‍ജ്ജ് എം തോമസ് പറഞ്ഞിരുന്നു. എന്നാല്‍, ജോര്‍ജ്ജ് എം തോമസിനെ തിരുത്തി ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം ആണെന്ന് പ്രസ്താവനയിറക്കിയ ഡിവൈഎഫ്‌ഐ ഷെജിനും ജോയ്‌സ്‌നയ്ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.