മുംബൈ ∙ പാൻമസാലയുടെ പരസ്യത്തിലഭിനയിച്ചതിന് മാപ്പു ചോദിച്ച് നടൻ അക്ഷയ് കുമാർ. ഭാവിയിൽ പുകയില വസ്തുക്കളുടെ പ്രചാരണത്തിനിറങ്ങില്ലെന്നും ഇപ്പോഴത്തെ പരസ്യത്തിന്റെ കരാർ കാലാവധി കഴിഞ്ഞാൽ പിൻമാറുമെന്നും അക്ഷയ് വ്യക്തമാക്കി. പുകയില ഉൽപന്നത്തിന്റെ പരസ്യത്തിൽ താൻ ഒരിക്കലും അഭിനയിക്കില്ലെന്ന നടന്റെ പഴയ അഭിമുഖത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനമാണ് അക്ഷയ് മനസ്സ് മാറ്റാൻ തീരുമാനിച്ചത്. അതേസമയം, പാൻമസാല പരസ്യത്തിലെ വേഷത്തിൽ നിന്ന് ലഭിക്കുന്ന പണം മനുഷ്യത്വപരമായ കാര്യങ്ങൾക്കായി ചെലവഴിക്കുമെന്ന് താരം ഉറപ്പുനൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.