കോഴിക്കോട് : വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചതോടെ പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രവാസികൾ. മേയ് 2ന് പെരുന്നാൾ സാദ്ധ്യത മുന്നിൽക്കണ്ട് ഒരാഴ്ച മുമ്പ് മുതൽ ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി. എന്നാൽ പെരുനാളിന് ശേഷം നിരക്ക് കുറയും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷമായി പലർക്കും പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് വിമാനക്കമ്പനികൾ കൊള്ളയടിക്കാനുള്ള അവസരമായി ഉപയോഗിച്ചു. അതെ സമയം നാലംഗ കുടുംബത്തിന് യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ രണ്ട് ലക്ഷത്തിലധികം രൂപ ചെലവ് വരും. ഇതോടെ പലരും യാത്ര വേണ്ടെന്ന് തീരുമാനിച്ചത്.
മാത്രവുമല്ല പെരുനാളായതിനാൽ പല റൂട്ടുകളിലും നേരിട്ടുള്ള ടിക്കറ്റ് ഇല്ലാതായതോടെ കണക്ടിംഗ് വിമാനങ്ങളും നിരക്ക് കുത്തനെ കൂട്ടി. യാത്രാസമയം കൂടുമെന്നതിനാൽ കണക്ടിംഗ് വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിൽ നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ടിക്കറ്റ് നിരക്ക് പൊതുവെ കുറവുള്ളത് എയർഇന്ത്യ എക്സ്പ്രസിലാണ്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 5,000 മുതൽ 10,000 രൂപ വരെ കുറവുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.