കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവെെഎഫ്‌ഐയുമായുളള പോര് മുറുകുന്നു. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ താഴ്ത്തുകയും ചെയ്യുന്നതിലൂടെ ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും പാര്‍ട്ടി ബോധ്യമില്ലാത്തവരാണെന്ന് വ്യക്തമാണെന്ന് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത ലഭിക്കാന്‍ വേണ്ടിയാണ്. ഇരുവരെയും പി ജയരാജന്‍ തളളി പറഞ്ഞതാണെന്നും മനു തോമസ് പറഞ്ഞു .എല്ലാം തുറന്നു പറയും എന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐയെ വിരട്ടാന്‍ നോക്കാതെ പറയാനുള്ളത് തുറന്ന് പറയണം. ബ്ലാക് മെയില്‍ ചെയ്തിട്ട് പിന്നില്‍ തലയൊളിപ്പിച്ച് നില്‍ക്കുന്ന പ്രസ്ഥാനമല്ല ഡിവൈഎഫ്‌ഐ. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അർജുൻ അയങ്കി ഡി.വൈ.എഫ്.ഐക്ക് മുന്നറിയിപ്പ് നൽകി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒരു പരീക്ഷണ സാഹചര്യം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതനാകുമെന്നും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് താൻ ഉത്തരവാദിയാകുമെന്നും അർജുൻ അയങ്കി മുന്നറിയിപ്പ് നൽകി. അനാവശ്യ കാര്യങ്ങളിൽ അസ്വസ്ഥരാകരുത്. അത് തനിക്കും ഗുണം ചെയ്യില്ലെന്നും അർജുൻ അയങ്കി കുറിപ്പിൽ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലെ സ്വയം പ്രഖ്യാപിത വിപ്ലവകാരികളാണ് ഇരുവരും. ഇവരെഴുതുന്ന കാര്യങ്ങളാണ് പ്രധാനപ്പെട്ടതെന്ന് സ്വയം കരുതുകയാണ്. ഇതെല്ലാം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുന്നതാവും. അല്ലാതെ വരാന്‍ വഴിയില്ല. സാമൂഹ്യവിരുദ്ധ സംഘടനകള്‍ക്കെല്ലാം പരസ്പര ബന്ധമുണ്ടാകും. ഇരുവരും അതില്‍ കണ്ണികളാണെന്നത് ഉറപ്പാണ്. ആര്‍എസ്‌എസ് ക്രിമില്‍ സംഘങ്ങളുമായും ബന്ധമുള്ള കൊടും കുറ്റവാളികളാണ് ഇരുവരും മനു തോമസ് ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.