കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കപകടത്തിൽ എസ്ഐ മരിച്ചു. വള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.വി.പുരം സ്വദേശി സജി (54)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ എതിരെ വന്ന ടെംബോ ട്രാവലറിൽ സജി സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാവലര്‍ 10 അടി താഴ്ചയിലേക്ക് വീണു. പരിക്കേറ്റ ട്രാവലർ ഡ്രൈവർ ശ്യാമിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









