തിരുവനന്തപുരം: സോഷ്യൽ മീഡിയ യുഗത്തിൽ തട്ടിപ്പുകളും സജീവമാകുന്നു. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടേതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികളിലൂടെ പണം ചോദിക്കുന്ന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രോഫൈലില്‍ നിന്നെന്ന് തോന്നിക്കുന്ന രീതിയില്‍ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലര്‍ക്കും ലഭിക്കാറ്.
ആദ്യകാലങ്ങളിൽ ഇതിൽ വീണുപോയവര്‍ ധാരാളമുണ്ട്, അത്യാവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി പറയുന്ന ഫോൺ നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നു. എന്നാൽ പിന്നീടാണ് കുടുങ്ങിയ വിവരം വ്യക്തമാകുന്നത്. ഉത്തരേന്ത്യൻ തട്ടിപ്പുകാരാണ് ഇതിനുപിന്നിലെന്ന് കേരളാ പോലീസ് ഉൾപ്പെടെയുള്ള വിവിധ അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നേരത്തെ ഇത്തരം ഫേസ്ബുക്ക് തട്ടിപ്പുകൾക്കെതിരെ ആളുകൾ പ്രതികരിച്ചു തുടങ്ങിയിരുന്നു.
അക്കൌണ്ട് ഉടമകൾ അത്തരം സന്ദേശങ്ങൾ ലഭിച്ചുവെന്ന് അറിയുമ്പോൾ തന്നെ അവയെക്കുറിച്ച് പോസ്റ്റ് ചെയ്യാൻ തുടങ്ങും. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകൾക്ക് അടുത്ത കാലത്തായി ശമനം ഉണ്ടായിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷകർ പറയുന്നത്.
എന്നാലിപ്പോൾ ഈ തട്ടിപ്പ് വാട്സാപ്പിലേക്കും വ്യാപിച്ചെന്നാണ് റിപ്പോർട്ട്. അടുത്തിടെ നിയമസഭാ സ്പീക്കർ എംബി രാജേഷ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഒരു നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ട് ചില സുഹൃത്തുക്കൾ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടുവെന്ന്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വജയന്റെ പേരിൽ വ്യാജ വാട്സാപ്പ് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി വാർത്തയുണ്ടായിരുന്നു. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോഴാണ് ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി വിലാസം ലഭിക്കാൻ പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചതായാണ് വിവരം. ഡിജിപി അനിൽ കാന്തിന്റെ പേരിലും സമാനമായ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.