കൊച്ചി: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. 440 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.
ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വര്‍ധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയുടെ ഇടിവാണുണ്ടായത്.
ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വില 70 രൂപയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.