തിരുവനന്തപുരം: തിരുവനന്തപുരം: മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജിന് ജാമ്യം. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി സി ജോർജിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഉപാധികളോടെ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പിസി ജോർജിനെ കസ്റ്റഡിയിലെടുത്തത്. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി.സി ജോർജിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. 153 എ വകുപ്പ് പ്രകാരമാണ് കേസ്.
തിരുവനന്തപുരം ഫോർട്ട് പോലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ അനന്തപുരി ഹിന്ദു സമ്മേളനത്തിലാണ് പിസി ജോർജ് മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയത്. പിസി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരം ഫോർട്ട് പൊലീസാണ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.