കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസിലൂടെ വലിയ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടര്‍മാരുടെ ഹൃദയം കീഴടക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ് എന്നും അദ്ദേഹം പ്രതികരിച്ചു.യുഡിഎഫിന് വേരുകളുള്ള മണ്ഡലമാണ് തൃക്കാക്കര. അതെ സമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കുന്നു. അവരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ അറിയാം. തൃക്കാക്കരയില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തുടക്കത്തിലുള്ള അസ്വാരസ്യങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വികസനം തൃക്കാക്കരയിൽ ചർച്ച ചെയ്യും. വികസനമാണ് വേണ്ടത്, നാശമല്ല എന്നതാണ് യു.ഡി.എഫ് നിലപാട്. കേരളത്തിന് വിനാശകരമായ പദ്ധതിയാണ് സിൽവർലൈൻ. അത് കേരളത്തെ പാരിസ്ഥിതികമായി നശിപ്പിക്കും. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും. വികസനത്തെക്കുറിച്ച് സി.പി.എമ്മിന് യുഡിഎഫിനോട് പറഞ്ഞുതരേണ്ട കാര്യമില്ല.. എറണാകുളത്ത് ഒരുകാലത്ത് യുഡിഎഫ് സർക്കാരിന്റെ നെടുമ്പാശേരി വിമാനത്താവളം, ഗെയിൽ പൈപ്പ് ലൈൻ, ഗോശ്രീ പദ്ധതി, കലൂർ സ്റ്റേഡിയം പദ്ധതികൾ എന്നിവയ്‌ക്കെതിരെ ശബ്ദമുയർത്തിയവർ ഇപ്പോൾ എൽഡിഎഫ് സർക്കാരിന്റെ ഭാഗമാണ്. യുഡിഎഫ് സർക്കാർ തുടങ്ങിവച്ച പല പദ്ധതികളും പൂർത്തിയാക്കാൻ പോലും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.