ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റർ 2 . 14ന് തിയറ്ററുകളിലെത്തിയ രണ്ടാംഭാഗം പ്രതീക്ഷ നിലനിർത്തിയെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. അതുകൊണ്ടാണ് ആർആർആറിന് ശേഷം ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസ് ഹിറ്റായി മാറുന്നത്. അതേസമയം ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള (കെജിഎഫ് ചാപ്റ്റർ 3) ചർച്ചകൾ ആരാധകർക്കിടയിൽ ആരംഭിച്ചിട്ടുണ്ട്
കെജിഎഫ് ചാപ്റ്റര്‍ 2 ന്‍റെ ടെയ്‍ല്‍ അവസാനത്തിലാണ് ഒരു മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ സൂചന നല്‍കിയിരിക്കുന്നത്. റോക്കി ഭായ്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും ഈ ഭാഗത്തിലെന്നാണ് പുതിയ ചിത്രത്തില്‍ നിന്നുള്ള സൂചന. എന്നാല്‍ ഇത് അണിയറക്കാര്‍ ഒരു ഹൈപ്പിനു വേണ്ടി മാത്രം ചെയ്‍തതാണോ എന്ന സംശയവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ചാപ്റ്റര്‍ 2 ന്‍റെ പ്രൊമോഷണല്‍ വേളയില്‍ ഒരു മൂന്നാം ഭാഗത്തിന്‍റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രശാന്ത് നീല്‍ പറഞ്ഞ മറുപടിയാണ് അവരെ പ്രധാനമായും ഇത്തരത്തില്‍ ആശയക്കുഴപ്പത്തില്‍ ആക്കിയത്.
ചിത്രത്തിന്‍റെ അടുത്തൊരു ഭാഗം പുറത്തിറക്കണമെങ്കില്‍ ഇനിയൊരു എട്ട് വര്‍ഷം സമയമെങ്കിലും എടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാൽ ഇപ്പോഴിതാ കെജിഎഫ് ആരാധകര്‍ക്ക് സന്തോഷത്തിനുള്ള വക നല്‍കുന്നതാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് മാത്രമല്ല, ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും കെജിഎഫ് ചാപ്റ്റര്‍ 1, 2 സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ കാര്‍ത്തിക് ഗൌഡ പ്രതികരിച്ചു. ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ പുറത്തെത്തിയേക്കും. മൂന്നാം ഭാഗം കാണാന്‍ ഏതായാലും പ്രശാന്ത് നീല്‍ പറഞ്ഞ കാലയളവ് കാത്തിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ ആരാധകര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.