കെട്ടാങ്ങൽ: കോഴിക്കോട് ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മപറമ്പിൽ 2020 മാർച്ചിൽ അബുദാബിയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഒരു യുവതിയെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹാരിസ് കൈഞരമ്പ് മുറിച്ചെന്നും കൂടെയുണ്ടായിരുന്ന യുവതി ശ്വാസം മുട്ടി മരണപ്പെട്ടു എന്ന വിവരമാണ് അബുദാബിയിൽ നിന്നും വീട്ടുകാർക്കും നാട്ടുകാർക്കും ലഭിച്ചത്.
എന്നാൽ ആത്മഹത്യ ചെയ്യേണ്ടതായ വിഷയങ്ങളൊന്നും ഹാരിസിനില്ലെയിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്നേ സംശയമുയർന്നിരുന്നു. എന്നാൽ അബുദാബി പോലീസ് ആത്മഹത്യയായി എഴുതി തള്ളിയ മരണത്തിൽ നിലവിൽ നിലബൂരിലെ വൈദ്യന്റെ മരണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ഷൈമ്പിൻ അഷ്റഫിന്റെ ലാപ്ടോപിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകളും ശബ്ദ സന്ദേശങ്ങളും വിരൽ ചൂണ്ടുന്നത് അന്ന് നാട്ടുകാരും വീട്ടുകാരും സംശയിച്ച പോലെ ആസൂത്രിതമായ കൊലപാതകമാണെന്നുള്ളതാണ്.
ലാപ് ടോപിലേതായി പുറത്തുവന്ന വിവരങ്ങളിൽ ഹാരിസിന്റെ മരണവുമായി ബന്ധപെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.ആയതു കൊണ്ട് ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നാട്ടുകാരുടേയും വീട്ടുകാരുടേയും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലയമ്മ മേഘല കമ്മറ്റി ആവശ്യപെട്ടു.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും മലപ്പുറം എസ്.പിക്കും ഡി.വൈ.എഫ്.ഐ പരാതി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.