നിർമാണം നടന്ന കൊണ്ടിരിക്കുന്ന കൂളിമാട് പാലത്തിന്റെ ഒരു ഭാഗം തകർന്നു. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മപ്പുറം പ്രദേശത്തെ ഭഗമാണ് തകർന്നത്. രണ്ട് വർഷം മുമ്പാണ് പാലം പണിക്ക് തുടക്കമായത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക തകരാർ മൂലം ചെരിയുകയും അത് മറ്റു ബീമുകൾ കൂടെ തകരാൻ കാരണമാവുകയുമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.11 മീറ്റർ ആണ് പാലത്തിന്റെ വീതി.2016-2017 വാർഷിക ബജറ്റിൽ 25 കോടി രൂപ വകയിരിയിരുത്തിയാണ് ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന പാലം കൂളിമാട്ടിൽ വരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.