മാവൂർ: സ്വതന്ത്ര കർഷക സംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർക്ക് സൗജന്യ മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. മഞ്ഞൾ ഗ്രാമം എന്ന പേരിൽ സ്വതന്ത്ര കർഷക സംഘം തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് തിരഞ്ഞെടുക്കപ്പെട്ട 12 കർഷക ഗ്രൂപ്പുകൾക്ക് മഞ്ഞൾ വിത്തുകൾ നൽകിയത്. മാവൂർ ഗ്രാമപഞ്ചായത്തിൽ മുഴുവനായും മഞ്ഞൾ കൃഷി വ്യാപിപ്പിച്ച് കർഷകരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത് . കുറ്റിക്കടവിൽ വെച്ച് നടന്ന വിതരണ ഉദ്ഘാടനം ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി നിർവഹിച്ചു. കുറ്റിക്കടവ് ശാഖ പ്രസിഡണ്ട് മുഹമ്മദ് ഹാജി വിത്ത് ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. മാവൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം പ്രസിഡണ്ട് പി ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം അപ്പു കുഞ്ഞൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ടി ടി ഖാദർ, എം.പി കരീം കർഷകസംഘം ഭാരവാഹികളായ ടി.വി.എം അബ്ദുള്ള, ഒ. മമ്മദ് മാസ്റ്റർ , യു എ കബീർ, ഒ.സി ഹുസ്സൻ പാറയിൽ, മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ഒ.സി സലാം എന്നിവർ സംസാരിച്ചു.കർഷക സംഘം ജനറൽ സെക്രട്ടറി പി.കെ മുനീർ കുതിരാടം സ്വാഗതവും ട്രഷറർ ഹബീബ് ചെറൂപ്പ നന്ദിയും പറഞ്ഞു. കർഷകർക്ക് മഞ്ഞൾ കൃഷിയിലെ ന്യൂതന രീതികളെപ്പറ്റിയും സാധ്യതകളെക്കുറിച്ചും ശബാന എ എം ,എ കെ സലീം, ആഷിക് എന്നിവർ ക്ലാസുകൾ നൽകി.
.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.