കേരളത്തിൽ അടുത്ത മണിക്കൂറിൽ എല്ലാ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത .സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപകമഴക്കു സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് . കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനിൽക്കുന്നതും ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതുമാണ് കാരണം . ഒറ്റപ്പെട്ട ഇടി, മിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകള്‍ക്ക് ഓറഞ്ച്, മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലേർട്ടും കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകള്‍ക്ക് യെല്ലോഅലേർട്ടും നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ അതിശക്തമോ ശക്തമോ ആയ മഴയുണ്ടാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.