അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവിധങ്ങളായ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലര്‍ അദ്ദേഹത്തിന് വേഗം രോഗം ഭേദമാവട്ടെ എന്ന് ആശംസിക്കുമ്പോള്‍ മറ്റുചിലര്‍ അദ്ദേഹം കൊറോണ ബാധിച്ച് മരിക്കണമെന്ന ആഗ്രഹം പരസ്യമായി വിളിച്ചുപറയുന്നു.
ഇത് തീര്‍ച്ചയായും ട്വിറ്ററിന്റെ നിയമങ്ങള്‍ക്ക് എതിരാണന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അതായത് ട്രംപ് കോവിഡ് വന്ന് മരിക്കട്ടെ എന്ന് ട്വീറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അങ്ങനെ ആഗ്രഹിച്ച് ട്വീറ്റ് ചെയ്യുന്നവരെ നീക്കം ചെയ്യുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ അത്തരത്തിലുള്ള ഓരോ ട്വീറ്റിനെതിരെയും നടപടിയെടുക്കുകയല്ല പകരം വ്യക്തമായ ആഹ്വാനം നടത്തുന്നവയോ യഥാര്‍ത്ഥ ലോകത്ത് അപകടമുണ്ടാക്കുകയോ ചെയ്യുന്ന ട്വീറ്റുകളാണ് നീക്കം ചെയ്യുകയെന്ന് ട്വിറ്റര്‍ പറഞ്ഞു. മാത്രവുമല്ല നീക്കം ചെയ്യുന്നത് ഒട്ടോമാറ്റിക് ആയ ഒരു സംവിധാനം ആയിരിക്കില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.