കൊല്ലം∙ വിസ്മയ കേസിൽ വിധി ഏറ്റുവാങ്ങാൻ ഇനി അധികസമയം ഇല്ല ഇതിനു മുന്നോടിയായി വീട്ടിലെ സാഹചര്യം കോടതിയിൽ ബോധിപ്പിച്ച് പ്രതി കിരൺകുമാർ. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച കോടതിയോട് അച്ഛനെ നോക്കാന്‍ മറ്റാരുമില്ലെന്നായിരുന്നു കിരണിന്റെ മറുപടി. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതി പറഞ്ഞു.
അമ്മയും രോഗിയാണ്. പ്രമേഹവും വാതവും രക്തസമ്മർദവും ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും കിരൺ പറഞ്ഞു. ശിക്ഷാ വിധിയിൽ കിരണിന്റെ പ്രായം പരിഗണിക്കണമെന്നും ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിനു തുല്യമാണ്. കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.