സംസ്ഥാനത്ത് കുട്ടികൾക്കായി പ്രത്യേക വാക്‌സിനേഷൻ 25, 26, 27 തീയതികളിൽ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ പരമാവധി കുട്ടികൾക്കു കുത്തിവയ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്‌സിനേഷൻ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ പ്രധാന ആശുപത്രികളിൽ വാക്സിനേഷൻ ലഭ്യമാണ്. കോവിൻ പോർട്ടൽ വഴിയോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടോ രജിസ്റ്റർ ചെയ്തോ വാക്സിൻ ലഭിക്കും. സ്കൂൾ ഐഡി കാർഡോ ആധാറോ നിർബന്ധമായും കൊണ്ടുവരണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഫീല്‍ഡ് പ്രവര്‍ത്തകരും ഡിവിസി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കൃത്യമായി അവലോകനം നടത്തണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









