കുന്ദമംഗലം:വാഴപറമ്പ് പ്രദേശത്തെ പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും കിസാൻ ജനത ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പന്തലങ്ങൽ ജയാനന്ദൻ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു ജനതാദൾ – എൽ.ജെ.ഡി വാഴപറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും വാഴപറമ്പ് അങ്ങാടി ശുചീകരണവും നടത്തി. അനുസ്മരണം എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനംചെയ്തു. ശുചീകരണ പ്രവൃത്തി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. ഗോകുലൻ പുതിയനം വീട്ടിൽ സ്വാഗതവും സുധീഷ് പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ രാജൻ മാമ്പറ്റച്ചാലിൽ, കേളൻ നെല്ലിക്കോട്ട്, ഗ്രാമപഞ്ചായത്ത് അംഗം സജിത ഷാജി, ബിനു ടി പി, ശിവരാമൻ കെ, സദാനന്ദൻ കെ, രാജൻ പി.എം, വിനയകുമാർ കെ , ഉണ്ണീരി പി, ബാബു സി കെ തുടങ്ങിയർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









