ആലത്തൂര്‍ : ഭക്ഷ്യസുരക്ഷാവകുപ്പ് ഇനി ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നത് ജനങ്ങളുടെ പങ്കാളിത്തത്തോടെ. ശുചിത്വമില്ലായ്മ കണ്ടാല്‍ ആര്‍ക്കും അതിന്റെ ചിത്രം എടുത്ത് അയയ്ക്കാന്‍ വാട്സാപ്പ് നമ്പര്‍ സജ്ജമാക്കാനൊരുങ്ങുകയാണ് വകുപ്പ്. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പരാതികള്‍ അറിയിക്കാനുള്ള 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിനുപുറമേയാണിത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് വാട്സാപ്പ് നമ്പര്‍ സജ്ജമാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് സ്വാഗതംചെയ്തു. എത്രയുംവേഗം ഇത് സജ്ജമാക്കി പൊതുജനങ്ങളുടെ അറിവിലേക്ക് വാട്സാപ്പ് നമ്പര്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. എല്ലാ ഭക്ഷണശാലകളിലും നടത്തിപ്പുകാര്‍ ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.