മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട പി.സി.ജോർജിനു ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണു പി.സി.ജോർജിനു ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന കർശന നിർദ്ദേശം ഹൈക്കോടതി നൽകിയിട്ടുണ്ട്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോർജിന് മുൻകൂർ ജാമ്യവും അനുവദിച്ചു. പി.സി. ജോർജ് മുൻ എംഎൽഎ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും കണക്കിലെടുക്കുകയും അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകണമെന്നും ഹൈക്കോടതി ജോർജിനോടു നിർദ്ദേശിച്ചു. അതേസമയം, ജാമ്യവ്യവസ്ഥ ലംഘിച്ചാൽ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









